Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Sreelekha

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ മു​ൻ ഡി​ജി​പി​യും ബി​ജെ​പി നേ​താ​വു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. പു​ന​ലൂ​ർ പൊ​ലി​സാ​ണ് കേ​സ് എ​ടു​ത്ത​ത്. ക​ലാ​പം സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ മ​നഃ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 192-ാം വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ൽ കാ​ണി​ക്കു​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് അ​മി​ത​മാ​യി ഉ​ള്ളി​ൽ​ച്ചെ​ല്ലു​മ്പോ​ഴു​ണ്ടാ​കു​ന്ന വെ​പ്രാ​ള​വും താ​ണ്ഡ​വ​വു​മാ​ണെ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ പ​രാ​മ​ർ​ശം. പു​ന​ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ബി​ജെ​പി പ്ര​തി​ഷേ​ധ ജ​ന​സ​ഭ​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം.

കു​റ്റം തെ​ളി​ഞ്ഞാ​ൽ ഒ​രു വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ശ്രീ​ലേ​ഖ​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

Kerala

ഷെ​യ്ൻ നി​ഗം സി​നി​മ​ക​ൾ​ക്കെ​തി​രെ ക​ഥാ​മോ​ഷ​ണ ആ​രോ​പ​ണ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​യ ദൃ​ഢം, ഭൂ​ത​കാ​ലം എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കെ​തി​രെ ക​ഥാ മോ​ഷ​ണ ആ​രോ​പ​ണ​വു​മാ​യി മു​ന്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് എ​ഴു​തി​യ ചെ​റു​ക​ഥ​യാ​ണ് ദൃ​ഢ​ത്തി​ന്‍റെ മൂ​ല​ക​ഥ​യെ​ന്നും യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ പ​റ​ഞ്ഞ അ​നു​ഭ​വ​ക്കു​റി​പ്പാ​ണ് "ഭൂ​ത​കാ​ലം' എ​ന്ന പേ​രി​ല്‍ സി​നി​മ​യാ​ക്കി​യ​തെ​ന്നും ശ്രീ​ലേ​ഖ ആ​രോ​പി​ക്കു​ന്നു.

ദൃ​ഢം എ​ന്ന സി​നി​മ ക​ണ്ടു. പോ​ലീ​സ് ക​ഥ​യാ​യ​ത് കൊ​ണ്ടും കാ​ണാ​ൻ അ​വ​സ​രം കി​ട്ടി​യ​തു​കൊ​ണ്ടും വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ട​താ​ണ്. ഞാ​ൻ കു​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് എ​ഴു​തി മാ​തൃ​ഭൂ​മി ആ​ഴ്ച പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച "ക​രി​ങ്കു​ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ' എ​ന്ന ചെ​റു​ക​ഥ മോ​ഷ്ടി​ച്ച​താ​ണ് ഇ​തി​ലെ മൂ​ല ക​ഥ എ​ന്ന് പ​റ​ഞ്ഞാ​ൽ ഒ​രു തെ​റ്റു​മി​ല്ല. ഈ ​ക​ഥ ഞാ​ൻ എ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ശ്ര​വ​ണ​ക​ഥ​യാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഥ വാ​യി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി link താ​ഴെ കൊ​ടു​ക്കു​ന്നു.

https://youtu.be/xjaz_VjXons?si=-XniMmBERoPN-paO എ​ന്‍റെ ചാ​ന​ലി​ൽ മൂ​ന്ന് വ​ർ​ഷം മു​ൻ​പ് പ​റ​ഞ്ഞ ഒ​രു അ​നു​ഭ​വ ക​ഥ​യു​ടെ മോ​ഷ​ണ​മാ​ണ് "ഭൂ​ത​കാ​ലം' എ​ന്ന പ​ല അ​വാ​ർ​ഡു​ക​ളും കി​ട്ടി​യ സി​നി​മ. ത​ല​ക്കെ​ട്ടി​ലും സാ​മ്യം. "ഭൂ​ത ഭ​വ​നം' എ​ന്നാ​യി​രു​ന്നു ഞാ​ൻ ആ ​ക​ഥ​ക്കി​ട്ട പേ​ര്. അ​ത് കൂ​ടി ക​ണ്ടു നോ​ക്കൂ. https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom

ഈ ​ര​ണ്ടു സി​നി​മ​ക​ളും ത​മ്മി​ൽ മ​റ്റൊ​രു ക​ണ​ക്ഷ​ൻ ഉ​ണ്ട്‌. ര​ണ്ടി​ലെ​യും നാ​യ​ക​ൻ ഷെ​യി​ൻ നി​ഗം ആ​ണ്!. ഈ ​മോ​നെ എ​നി​ക്ക് പ​റ​വ എ​ന്ന സി​നി​മ ക​ണ്ട​പ്പോ​ൾ മു​ത​ൽ ഇ​ഷ്ട​വു​മാ​ണ്. കാ​ര​ണം എ​ന്നോ​ടൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന, ഞാ​ൻ ഒ​രു കു​ഞ്ഞു സ​ഹോ​ദ​ര​നാ​യി ക​ണ്ടി​രു​ന്ന ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ പോ​ലെ ത​ന്നെ​യാ​ണ് ഈ ​താ​ര​വും കാ​ണാ​ൻ.

പ്ര​ത്യേ​കി​ച്ച് ദൃ​ഢം എ​ന്ന സി​നി​മ​യി​ൽ, പോ​ലീ​സ് വേ​ഷ​ത്തി​ൽ. എ​നി​ക്ക് വീ​ട്ടി​ലെ കോ​ശേ​രി മാ​വി​ന്‍റെ തൈ​യ്യും ഇ​ട​യ്ക്കി​ടെ ശു​ദ്ധ​മാ​യ തേ​നും, നെ​യ്യും ഒ​ക്കെ സ​മ്മാ​നി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ്‌ എ​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​ണ് ക​ക്ഷി.

Kerala

തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ വേണ്ട: ആർ. ശ്രീലേഖ

തിരുവനന്തപുരം: തീ കൊണ്ട് കളിക്കുന്ന പൂരവും കാട്ടാനയെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണമോയെന്ന് പുനർ വിചിന്തനം നടത്തണമെന്ന് മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ആർ. ശ്രീലേഖ.

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിജിറ്റൽ യുഗത്തിലെങ്കിലും ഇത്തരം പ്രകൃതി വിരുദ്ധ ആചാരങ്ങൾ ഒഴിവാക്കിക്കൂടേയെന്ന് ശ്രീലേഖ ചോദിക്കുന്നത്.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ത്യശൂർ ഒരു വെടിപ്പുരക്ക് തീപിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ!

പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ.

പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?

ഇനിയും ഇതുപോലെ എത്ര പടക്കനിർമാണ ശാലകൾ തൃശൂരിൽ ഉണ്ട്‌ എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?

ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?

എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?

ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ?

നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?

Kerala

ഇ​ര​യു‌​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സ് റ​ദ്ദാ​ക്ക​ണം; ആ​ര്‍. ശ്രീ​ലേ​ഖ ഹ​ർ​ജി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: പോ​ക്‌​സോ കേ​സി​ലെ ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണ് പ​രാ​തി മ​ജി​സ്‌​ട്രേ​റ്റ് പോ​ലീ​സി​ന് കൈ​മാ​റി​യ​തെ​ന്ന് ശ്രീ​ലേ​ഖ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

സി​വി​ല്‍ റൈ​റ്റ്‌​സ് ആ​ന്‍​ഡ് സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് സൊ​സൈ​റ്റി ന​ല്‍​കി​യ പ​രാ​തി​യി​ൽ മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ശ്രീ​ലേ​ഖ​യു‌​ടെ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി മ്യൂ​സി​യം പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

അ​തി​ജീ​വി​ത​യു​ടെ പേ​രു​വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന നി​യ​മ​ത്തെ കു​റി​ച്ച് ശ്രീ​ലേ​ഖ​യ്ക്ക് വ്യ​ക്ത​മാ​യി അ​റി​യാം. അ​തി​ന് വി​പ​രീ​ത​മാ​യി ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ഇ​ര​ക​ളു​ടെ പേ​രു​വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്.

Kerala

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​ത്വം ഉ​റ​പ്പി​ച്ച് ആ​ര്‍.​ശ്രീ​ലേ​ഖ; പ്ര​ചാ​ര​ണ​ത്തി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി കൗ​ൺ​സി​ല​ർ ആ​ര്‍. ശ്രീ​ലേ​ഖ മ​ത്സ​രി​ക്കും. ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ്.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ന​ർ​മ്മ​ദ കോം​പ്ല​ക്‌​സി​ന് സ​മീ​പം ചു​വ​രെ​ഴു​തി​ക്കൊ​ണ്ട് ശ്രീ​ലേ​ഖ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ മ​ണ്ഡ​ല​മാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​മു​ര​ളീ​ധ​ര​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി.​കെ. പ്ര​ശാ​ന്തും മ​ത്സ​രി​ക്കും. ആ​ർ.​ശ്രീ​ലേ​ഖ നി​ല​വി​ൽ ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​റാ​ണ്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ നേ​മ​ത്തും തൃ​ശൂ​രി​ല്‍ പ​ത്മ​ജ വേ​ണു​ഗോ​പാ​ലും പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു.

Kerala

അതിജീവിതകളുടെ പേരു വെളിപ്പെടുത്തി: ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ അടക്കുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. അതിജീവിതകളായ പെൺകുട്ടികളുടെ പേരുകൾ ബ്ലോഗുകളിലും വീഡിയോകളിലും വെളിപ്പെടുത്തിയതിന്‍റെ പേരിലാണ് കേസ്

ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം മ്യൂസിയം പോലീസാണ് കേസെടുത്തത്. പരാതിക്കാരനായ മനുഷ്യാവകാശ സംഘടനാ പ്രവർത്തകൻ ആർ. ജയചന്ദ്രൻ മ്യൂസിയം പോലീസിൽ കേസ് നൽകിയിരുന്നെങ്കിലും നടപടി എടുക്കാത്തതു കൊണ്ടാണ് കോടതിയെ സമീപിച്ചത്.

2016 മുതൽ ചെയ്ത ചില വീഡിയോകളിൽ കിളിരൂർ - കവിയൂർ കേസുൾപ്പെടെയുള്ള പീഡന സംഭവങ്ങളിലെ അതിജീവതയുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും പേരും വിശദാംശങ്ങളും വെളിപ്പെടുത്തിയതിനാണ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്തത്.

Kerala

പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ: ബി​നോ​യ് വി​ശ്വം

തിരുവനന്തപുരം: ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ ആ​ർ. ശ്രീ​ലേ​ഖ​യെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം. ഇ​പ്പോ​ഴും പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ​യെ​ന്നും ബി​ജെ​പി​ക്ക് ചെ​യ്യാ​ൻ എ​ന്തെ​ല്ലാം വേ​റെ​യു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു.

ബി​ജെ​പി​യു​ടെ ഏ​റ്റ​വും നാ​ണം​കെ​ട്ട നീ​ക്ക​മാ​ണി​ത്. ആ​ർ. ശ്രീ​ലേ​ഖ​യു​ടെ നി​ല​പാ​ടി​നെ അ​ഭ്യ​ർ​ഥ​ന, അ​പേ​ക്ഷ എ​ന്ന രീ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യി​ല്ല. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് കെ.​എ​സ്. ശ​ബ​രീ​നാ​ഥി​ന്‍റേ​തെ​ന്നും ബി​നോ​യ് വി​ശ്വം വി​മ​ർ​ശി​ച്ചു.

മ​റ്റ​ത്തൂ​ർ വി​ഷ​യം കോ​ൺ​ഗ്ര​സി​നെ ബാ​ധി​ച്ച മാ​റാവ്യാ​ധി​യാ​ണ്. കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ ബി​ജെ​പി​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ന്ന മൂന്നു പേ​രു​ണ്ട്. ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​രാ​ണ്. മ​റ്റ​ത്തൂ​ർ കോ​ൺ​ഗ്ര​സ് ചെ​റി​യ വി​ഷ​യം ആ​യി കാ​ണ​രു​തെ​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പാ​ർ​ട്ടി ഗോ​ഡ്സെ പാ​ർ​ട്ടി​ക്ക് അ​ടി​മ​പ്പെ​ടു​ന്ന​തു ദുഃ​ഖ​ക​ര​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യും; ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് മ​റു​പ​ടി​യു​മാ​യി വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലു​ള്ള എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യോ​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വ​ട്ടി​യൂ​ർ​കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത്.

കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ചു. രാ​ഷ്ട്രീ​യ മ​ര്യാ​ദ കാ​ണി​ച്ചി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യോ മേ​യ​റോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഒ​ഴി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

സ​മാ​ന്യ​മ​ര്യാ​ദ ക​ണി​ച്ചി​ല്ല. സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഓ​ഫീ​സ് അ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി ശ​രി​യോ​ണോ​യെ​ന്ന് പൊ​തു​സ​മൂ​ഹം ചി​ന്തി​ക്ക​ണ​മെ​ന്നും വി.​കെ. പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​ലേ​ഖ​യു​ടെ വാ​ർ​ഡാ​യ ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ന്‍റെ ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് പ്ര​ശാ​ന്ത് ഒ​ഴി​യ​ണ​മെ​ന്നു ഫോ​ണി​ലൂ​ടെ ആ​ർ. ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വാ​ട​ക ക​രാ​ർ കാ​ലാ​വ​ധി മാ​ർ​ച്ച് വ​രെ ഉ​ണ്ടെ​ന്നും ഒ​ഴി​യു​ന്ന കാ​ര്യം അ​തി​നു​ശേ​ഷം ആ​ലോ​ചി​ക്കാം എ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ നേ​ര​ത്തെ മ​റു​പ​ടി ന​ൽ‌​കി​യി​രു​ന്ന​ത്.

കൗ​ൺ​സി​ൽ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് വാ​ട​ക​യ്ക്ക് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കാ​ൻ ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചാ​ൽ എം​എ​ൽ​എ​ക്ക് ഓ​ഫീ​സ് ഒ​ഴി​യേ​ണ്ടി വ​രും.

കൗ​ൺ​സി​ല​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് വേ​ണ​മെ​ങ്കി​ൽ മേ​യ​ർ വ​ഴി​യാ​ണ് അ​നു​മ​തി കി​ട്ടേ​ണ്ട​ത്. കെ​ട്ടി​ട സൗ​ക​ര്യം ല​ഭ്യ​മാ​ണോ എ​ന്നു സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും. കോ​ർ​പ്പ​റേ​ഷ​ന്‍റെ കെ​ട്ടി​ടം വാ​ർ​ഡി​ൽ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ നി​ശ്ചി​ത തു​ക​യ്ക്ക് മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കാം.

Kerala

ആ​ർ. ശ്രീ​ലേ​ഖ​യു​ടെ പ്രീ ​പോ​ൾ സ​ർവേ വി​വാ​ദ​ത്തിൽ; ന​ട​പ​ടിയെ​ന്ന് തെ​ര​.ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ പ്രീ ​പോ​ൾ സ​ർ​വെ വി​വാ​ദ​ത്ത​തി​ൽ.

ശ്രീ​ലേ​ഖ​യു​ടെ പോ​സ്റ്റി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സം​ഭ​വം സൈ​ബ​ർ പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട്‌ ചെ​യ്തെ​ന്നും പോ​സ്റ്റ് ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ആ​ർ. ശ്രീ​ലേ​ഖ, സി ​ഫോ​ർ സ​ർ​വേ പ്രീ ​പോ​ൾ ഫ​ലം എ​ന്ന പേ​രി​ൽ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ൻ​തൂ​ക്കം എ​ന്ന സ​ർ​വേ ഫ​ല​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. നേ​ര​ത്തെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളി​ൽ ഐ​പി​എ​സ് എ​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ​യും ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

Latest News

Corehub Up